ശ്വാസം നിലയ്പ്പിക്കും ദൃശ്യം; തീവണ്ടി ഇടിച്ചു വീഴ്ത്തി, പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈ: അത്ഭുതം എന്ന് ലോകം ഒന്നടങ്കം വാഴ്ത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു മാത്രമെ കണ്ടിരിക്കാന്‍ സാധിക്കു.

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടി പെട്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ തീവണ്ടി ഇടിച്ചിടുന്നത് സ്റ്റേഷനില്‍ കൂട്ട നിലവിളിക്കാണ് ഇടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിനടിയില്‍ അവള്‍ വീണപ്പോഴും ഏവരും സ്തബ്ദരായി. എന്നാല്‍ അവള്‍ കാര്യമായ പരിക്കുകളൊന്നുമില്ലാതെ എഴുന്നേറ്റ് നിന്നപ്പോള്‍ അത്ഭുതം എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്.

മുംബൈയിലെ കുര്‍ള റെയില്‍വേസ്‌റ്റേഷനില്‍ മെയ് 19നായിരുന്നു സംഭവം. ബന്ദുപില്‍ താമസിക്കുന്ന പ്രതീക്ഷ നടേകര്‍ എന്ന 19കാരി ഏഴാം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. എന്നാല്‍ എതിരെ തീവണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി ഓടി. എന്നാല്‍ പ്ലാറ്റ് ഫോമില്‍ കയറാന്‍ സ്ഥലമില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും ട്രാക്കിലേക്ക് ഓടുകയായിരുന്നു.

പക്ഷെ അപ്പോഴേക്കും ട്രെയിന്‍ പെണ്‍കുട്ടിയെ ഇടിച്ചു കഴിഞ്ഞിരുന്നു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നില്‍ക്കെയാണ് ട്രെയിന്‍ ഇടിച്ചിട്ടത്. എന്നാല്‍ പാളത്തിനടിയിലേക്ക് വീണതാണ് കുട്ടിക്ക് രക്ഷയായത്. മാത്രമല്ല ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതില്‍ നിര്‍ണായകമായി.

എന്തായാലും അത്ഭുത പെണ്‍കുട്ടി എന്നാല്‍ പ്രതീക്ഷയെ ലോകം ഇപ്പോള്‍ വിളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here