തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഒരേയൊരു നിയമസഭാ സാമാജികനായ നേമം എം എല്‍ ഏ ഓ രാജഗോപാല്‍ നിയമസഭയിലുന്നയിക്കുന്ന ചോദ്യങ്ങളെല്ലാം തമാശയായി മാറുകയാണ്. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കാന്‍ സര്‍ക്കാര്‍ ഹരീഷ് സാല്‍വേയ്ക്ക് എത്രരൂപ കൊടുത്തു എന്ന ചോദ്യം ഏവരേയും ചിരിപ്പിച്ചിരുന്നു. ലാവ്‌ലിന്‍ കേസ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയായിരുന്ന രാജഗോപാലിന്റെ ചോദ്യം.
ഒരിക്കല്‍ തെറ്റിയാല്‍ പിന്നീട് തിരുത്താന്‍ ആരും ശ്രമിക്കാറുണ്ട്. എന്നാല്‍ രാജഗോപാലിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ച രണ്ട് ചോദ്യങ്ങള്‍ അത് തെളിയിക്കുന്നു.
ജൂണ്‍ രണ്ടാം തീയതി തദ്ദേശ സ്വയം ഭരണമന്ത്രി കെ ടി ജലീലിനോട് രാജഗോപാല്‍ ചോദിച്ച ചോദ്യങ്ങള്‍ ഇതായിരുന്നു.
എ) ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ? എങ്കില്‍ ഇതിനായി എത്രരൂപയാണു വകയിരുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
ബി) ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങിയോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുഖേനയാണോ പെന്‍ഷന്‍ നല്‍കുന്നത്; വ്യക്തമാക്കുമോ;
സി) പ്രസ്തുത പെന്‍ഷന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണു; ഇതിനു അര്‍ഹരായിട്ടുള്ളവര്‍ എത്രപേരാണു; ഈ പെന്‍ഷനു അര്‍ഹരായിട്ടുള്ളവര്‍ എത്രപേരാണ്; ഇതുസംബന്ധിച്ച കണക്കെടുപ്പ് നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
ഹരീഷ് സാല്‍വയുടെ സുപ്രിം കോടതി ചോദ്യം പോലെ തന്നെ ഇല്ലാത്ത കാര്യമായിരുന്നു രാജഗോപാല്‍ ചോദിച്ചതെന്ന് ജലീലിന്റെ ഉത്തരം വ്യക്തമാക്കുന്നു.
ന്യൂനപക്ഷവിഭാഗത്തിലെ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ന്യൂനപക്ഷക്ഷേമവകുപ്പുമുഖേന നടപ്പിലാക്കി വരുന്നില്ലെന്നായിരുന്നു ഉത്തരം
രണ്ടാമത്തെ ചോദ്യത്തിനു ലഭിച്ച മറുപടി ഇതിലും രസകരമാണ്. ദേശീയ തൊഴിലുറപ്പു പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ തുകയും അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതിരുന്നതെന്തുകൊണ്ട് എന്നായിരുന്നു ചോദ്യം. എന്നാല്‍ തൊഴിലുറപ്പുപദ്ധതിയിലെ വേതനക്കുടിശ്ശികയായ 759.43 കോടിരൂപയടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇതുവരെ ലഭിട്ടില്ലായെന്നും എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച്ചവരുത്തിയിട്ടില്ലായെന്നുമുള്ള വായടപ്പിക്കുന്ന മറുപടിയാണു ലഭിച്ചത്. ഇനിയെങ്കിലും രാജഗോപാല്‍ കാര്യങ്ങള്‍ പഠിച്ച് ചോദിക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം
Get real time update about this post categories directly on your device, subscribe now.