
മാഡ്രിഡ്: കായിക താരങ്ങള്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തുന്നത് സ്വന്തം മുടിയിലാണ്. കെവിന്‍ പീറ്റേഴ്‌സണും ധോനിയും വിരാട് കോഹ്ലിയുമെല്ലാം ക്രിക്കറ്റില്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളവരാണ്. എന്നാല്‍ ഫുട്‌ബോളില്‍ ഏറെക്കുറെ എല്ലാവരും പുത്തന്‍ പരീക്ഷണങ്ങളുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്.
ലയണല്‍ മെസി താടി വളര്‍ത്തി കളിച്ചിട്ടും അര്‍ജന്റീനയ്ക്ക് കപ്പ് നേടാനാകാത്തതിന്റെ ദുഖം ആരാധകര്‍ക്ക് ഇന്നും മാഞ്ഞിട്ടില്ല. എന്നാല്‍ മെസിയ്‌ക്കൊപ്പം ലോകം വാഴ്ത്തുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ കിരീടനേട്ടത്തിന് ശേഷമാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്. ക്രിസ്റ്റിയാനോയുടെ പുതിയ ലുക്ക് കണ്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും.
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പുതിയ ഹെയര്‍ സ്‌റ്റൈലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹിറ്റ്. റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനൊ മുടിയില്‍ പരീക്ഷണം നടത്തിയത്.
നിങ്ങള്‍ക്ക് ഇഷ്ടമായോ എന്ന ചോദ്യത്തോടെ താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം വൈറലാതോടെയാണ് മുടി മുറിച്ചതിന്റെ കാരണവും സൂപ്പര്‍ താരം വ്യക്തമാക്കിയത്. ആരാധകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാനാണ് മുടി മുറിച്ചതെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയാല്‍ മുടിമുറിക്കുമെന്നായിരുന്ന വാക്ക്. ക്രിസ്റ്റ്യാനോയുടെ പാതി പിന്‍പറ്റി ഇനി എത്രപേര്‍ ചട്ടിത്തലയന്‍ മുടി സ്റ്റൈലാക്കുമെന്ന് കണ്ടറിയണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here