150 വര്‍ഷമായി കൈനിറയെ മാമ്പഴം നല്‍കി വരുന്ന മാവ്. കനിയമ്മ എന്ന മാവ് മുത്തശ്ശി വര്‍ഷങ്ങളായി പ്രിയപ്പെട്ടതാണ് തിരുവനന്തപുരം ചാല യു.പി സ്‌കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്‌കൂളിന്റെ അമൂല്യ സമ്പത്താണ് ഈ മാവ് മുത്തശ്ശി.
തലമുറകളായി സംരക്ഷിച്ച് പോന്ന കനിയമ്മയെ ഈ പരിസ്ഥിതി ദിനത്തില്‍ ആദരിക്കുകയും ചെയ്തു. ഇ എം എസിന്റെ മകള്‍ രാധയുടെ നേതൃത്വത്തിലായിരുന്നു കുട്ടികള്‍ മാവ് മുത്തശ്ശിയെ ആദരിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയ കുട്ടികളുടെ തെരുവ് നാടകം മുതിര്‍ന്നവര്‍ക്കും പാഠമായി. പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് നടന്ന മഴക്കൊയ്ത്ത് ഉത്സവത്തിന്റെയും ജൈവവൈവിധ്യ പാര്‍ക്കിന്റെ നിര്‍മ്മാണോത്ഘാടനം എ.സമ്പത്ത് എം.പി നിര്‍വഹിച്ചു
Get real time update about this post categories directly on your device, subscribe now.