അഭിമാന നേട്ടത്തില്‍ പിണറായി സര്‍ക്കാര്‍; രാജ്യത്തിന് പുതിയ മാതൃകയുമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കോഴിക്കോട്: ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തില്‍. ഒന്നാം വര്‍ഷത്തില്‍ ചെയ്ത കാര്യങ്ങള്‍ അഭിമാനപൂര്‍വ്വം ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി നേട്ടങ്ങള്‍ എണ്ണിയെണ്ണിപറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാകുന്ന പുതിയ തുടക്കത്തിനാണ് പിണറായി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന പരിപാടികള്‍ എത്രമാത്രം നടപ്പാക്കുന്നു, വാഗ്ദാനങ്ങള്‍ എത്രമാത്രം പാലിക്കുന്നു എന്ന് ജനങ്ങള്‍ക്ക് അറിയാനും ഭരണപുരോഗതി ജനങ്ങളെ ബോധ്യപെടുത്തുവാനായും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്’ പ്രകാശനം ചെയ്തു. കോഴിക്കോട്ട് നടന്ന മന്ത്രിസഭാവാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ സിനിമാ സംവിധായകന്‍ രഞ്ജിത്തിന് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്. ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വികസനവിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്താന്‍ സഹായകമാകുന്ന രീതിയിലാണ് അവലോകനം. ആദ്യവര്‍ഷം തുടങ്ങാന്‍ കഴിയാത്ത പരിപാടികള്‍ അങ്ങനെതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടകാര്യങ്ങള്‍ വിവാദങ്ങളെ ഭയന്നു ചെയ്യാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് റിപ്പോര്‍ട്ടിലുളളത്. തുടങ്ങാന്‍ കഴിയാത്ത ഏതെങ്കിലും കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരെങ്കിലും വിവാദമുണ്ടാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനില്ലെന്നു വ്യക്തമാക്കുന്ന തുറന്ന സമീപനമാണു പ്രോഗ്രസ് റിപ്പോര്‍ട്ടിന്റേത്. തുടര്‍ച്ചയായ സാമൂഹിക ഓഡിറ്റിങ്ങിനു സഹായകമാകും വിധം ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അപ്പപ്പോള്‍ പരിഷ്‌ക്കരിച്ചുകാിണ്ടിരിക്കുകയും ചെയ്യും.ണ്ട

വകുപ്പുതിരിച്ചുള്ള പതിവ് അവലോകനത്തില്‍നിന്നു വ്യത്യസ്തമായി പല വകുപ്പുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന പരിപാടികളുടെ പുരോഗതി എന്ന നിലയിലാണ് പരിശോധിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ക്കു മാര്‍ക്കിട്ടതുപോലുള്ള വിവാദവും തര്‍ക്കവും സൃഷ്ടിക്കാതെ സൃഷ്ടിപരമായ വിമര്‍ശനവും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഒരു സ്വയംപരിശോധനയുടെകൂടി ഭാഗമാണിത്.തികച്ചും പുതുമയാര്‍ന്ന ഈ പ്രോഗ്രസ് റിപ്പോര്‍ട്ടിനൊടുവില്‍ പൊതുജനങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്‌

http://www.keralacm.gov.in/progress-report/

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here