കൊച്ചി: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു സിപിഐഎം. നേര്യമംഗലം മുതല്‍ നൂറ്റിപ്പത്തു കിലോമീറ്ററോളം പെരിയാറിന്റെ ഇരുകരകളിലുമായി 5 മിനിട്ടു കൊണ്ട് കാല്‍ ലക്ഷം ഇല്ലിത്തൈകളാണ് നട്ടത്. മന്ത്രി തോമസ് ഐസക്കായിരുന്നു ഉദ്ഘാടകന്‍.

ഇന്നസെന്റ് എം പി, ,പ്രൊഫ.എം കെ സാനു, നടന്‍ ദിലീപ്, നാദിര്‍ഷാ തുടങ്ങി നാനാതുറകളില്‍ നിന്നുള്ള പ്രഗല്ഭര്‍ മാതൃകാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വരള്‍ച്ച മനുഷ്യന്റെ കണ്ണു തുറപ്പിച്ചുവെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

മാട്ടിറച്ചി നിരോധനത്തെ പരോക്ഷമായി വിമര്‍ശിച്ച് ഇന്നസെന്റ് എം പി നടത്തിയ പ്രസംഗം സദസ്സില്‍ ചിരി പടര്‍ത്തി. വൈകീട്ട് 5 മുതല്‍ 5.05 വരെയുള്ള 5 മിനിറ്റില്‍ 5 മീറ്റര്‍ ഇടവിട്ടാണ് ജൈവ മതില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട് കാല്‍ ലക്ഷം ഇല്ലിത്തൈകള്‍ നട്ടത്.