ഇത് ജനങ്ങളുടെ സര്‍ക്കാര്‍; എല്ലാ ശരിയാകുന്നു; കള്ളയൊപ്പില്ലാത്ത പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും സംവിധായകന്‍ രഞ്ജിത്ത്; വീഡിയോ

കോഴിക്കോട്: പിണറായി സര്‍ക്കാരിന് സംവിധായകന്‍ രഞ്ജിത്തിന്റെ അഭിനന്ദന പ്രവാഹം. സ്‌കൂള്‍ ജീവിതം മുതല്‍ ആരും ഭയത്തോടെ മാത്രം നോക്കിക്കാണുന്ന പ്രോഗസ് റിപ്പോര്‍ട്ട് അഭിമാനപൂര്‍വ്വം ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനായത് സര്‍ക്കാരിന്റെ ആത്മവിശ്വാസമാണ് കാട്ടിത്തരുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിന്റെ അധികാരം കയ്യാളണമെന്നാഗ്രഹിച്ച അനേകലക്ഷം മലയാളികളില്‍ ഒരാള്‍ ഞാനാണെന്നും രഞ്ജിത്ത് വ്യക്തമാക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പിണറായി സര്‍ക്കാര്‍ കേരളം ആഗ്രഹിച്ച ഉയരത്തിലേക്കെത്തുന്നുണ്ട്. ഒരു വര്‍ഷത്തില്‍ ചെയ്യാവുന്ന പല നല്ലകാര്യങ്ങളും സര്‍ക്കാര്‍ ചെയ്യ്തിട്ടുണ്ട്.

ദര്‍ശനവും ഉള്‍ക്കാഴ്ചയും താന്‍പോരിമയുമുള്ള ഭരണാധികാരിയും അദ്ദേഹത്തിന്റെ തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ശേഷിയുള്ള സഹപ്രവര്‍ത്തകരും നാലുവര്‍ഷം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന് മുന്നില്‍ കേരളത്തിന് പൊന്‍തിളക്കം നല്‍കുമെന്നും രഞ്ജിത്ത് പ്രത്യാശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News