ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ദില്ലിയില്‍ ചേരും. രാവിലെ 10.30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയിലാകും യോഗം ആരംഭിക്കുക. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍, മതേതരകക്ഷികളുടെ ഐക്യനിര ശക്തമാക്കല്‍ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളും സംഘടന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുങ്ങള്‍ക്കും യോഗം രൂപം നല്‍കും. അംഗത്വ വിതരണം ആരംഭിച്ച് സംഘടന തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിലേക്ക് കടന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച അവലോകനവും യോഗത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്.

Get real time update about this post categories directly on your device, subscribe now.