മോദിയെ തത്സമയ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് എന്‍ഡി ടിവി; ‘ഞങ്ങളുടെ അന്ത്യം കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് നേര്‍ക്കുനേരെ ഇരിക്കാം’

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തത്സമയ ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് എന്‍ഡി ടിവി അവതാരകന്‍ രവീഷ് കുമാര്‍. ചാനല്‍ സ്ഥാപകരായ പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും വീട്ടില്‍ സിബിഐ നടത്തിയ സാഹചര്യത്തിലാണ് വെല്ലുവിളി. കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മാധ്യമമേഖലയില്‍ ഭയം വിതക്കുന്നത് നല്ല പ്രവണതയാണോയെന്നും രവീഷ് കുമാര്‍ ചോദിക്കുന്നു.

‘ആദായ നികുതിവകുപ്പിനെയടക്കം ഞങ്ങള്‍ക്കെതിരെയാക്കി നിങ്ങള്‍ ഞങ്ങളെ വിരട്ടുകയാണ്. നോക്കൂ, ഞങ്ങള്‍ ഭീതി കൊണ്ട് വിറയ്ക്കുകയാണ്. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ നിങ്ങളുടെ സോഷ്യല്‍മീഡിയ പിണിയാളുകളെ ഏര്‍പെടുത്തൂ. പക്ഷെ നിങ്ങളുടെ മടിത്തിട്ടില്‍ കളിക്കുന്ന ആയിരക്കണക്കിന് മാധ്യമങ്ങളുണ്ടെങ്കിലും അതിനെതിരായ ഒരു മാധ്യമസ്ഥാപനമുണ്ട്. പെട്ടെന്ന് ഉണ്ടായി വന്ന ഒന്നല്ല എന്‍ഡി ടിവി. ഞങ്ങളുടെ അന്ത്യം കാണാന്‍ നിങ്ങള്‍ അത്രമേല്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് നേര്‍ക്കുനേരെ ഇരിക്കാം. ഞങ്ങളും നിങ്ങളും തത്സമയ ക്യാമറയിലുണ്ടാവും.’-രവീഷ് കുമാര്‍ പറയുന്നു.

ഇന്നലെയാണ് പ്രണോയ് റോയിയുടെയും ഭാര്യയുടെയും പേരില്‍ കേസെടുത്ത സിബിഐ, ഇരുവരുടെയും വീടുകളില്‍ റെയ്ഡും നടത്തിയത്. മനഃപൂര്‍വം ഉപദ്രവിക്കുന്നതിനായി പഴയതും തെറ്റായതുമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റെയ്ഡ് നടത്തിയതെന്ന് എന്‍ഡിടിവി വ്യക്തമാക്കി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാടുമെന്നും എന്‍ഡി ടിവി വിശദീകരിച്ചു. ജനാധിപത്യത്തയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രസ്താവനയിലൂടെ എന്‍ഡിടിവി അറിയിച്ചു.

കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കിടയില്‍ നിന്ന് ബിജെപി നേതാവിനെ ഇറക്കിവിട്ടതടക്കമുള്ള നടപടികളോടുള്ള പ്രതികാരമാണ് റെയ്‌ഡെന്ന വിമര്‍ശനവും പലകോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News