എന്തിന് ബാഹുബലി ഒഴിവാക്കി? ശ്രീദേവിയുടെ ആദ്യപ്രതികരണം

ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ വേഷം രാജമൗലി ആദ്യം വച്ച് നീട്ടിയത് ലേഡി സൂപ്പര്‍ താരം ശ്രീദേവിക്കായിരുന്നു. രാജമൗലി നേരിട്ടാണ് ഈ ഓഫര്‍ ശ്രീദേവിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി ആ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ശ്രീദേവി ആ കഥാപാത്രത്തെ നിരസിച്ചത് ഭാഗ്യമായെന്ന് പിന്നീട് രാജമൗലിയും പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രീദേവി പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ ശ്രീദേവിയുടെ പ്രതികരണം വന്നിരിക്കുന്നു: ”ബാഹുബലി വന്നു, അത് പോയി. മാത്രമല്ല, വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. അതിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ചിത്രം ഇപ്പോഴും നന്നായി പ്രദര്‍ശനം തുടരുന്നു. ഈ സാഹചര്യത്തില്‍ ഞാന്‍ ബാഹുബലിയില്‍ ഉണ്ടോ ഇല്ലയോ എന്ന് പറയുന്നതില്‍ അര്‍ഥമില്ല.”

ബാഹുബലിക്ക് പകരം വിജയ് നായകനായ പുലി ശ്രീദേവി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ബോണി കപൂര്‍ ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും പ്രതിഫലവും അംഗീകരിച്ചാണ് പുലി ടീം ശ്രീദേവിയെ തീരുമാനിച്ചത്. എന്നാല്‍ പുലി ബോക്‌സോഫീസില്‍ കാലിടറി. ബാഹുബലി റെക്കോര്‍ഡുകള്‍ തിരുത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News