മദ്യപിക്കാന്‍ ആഗ്രഹമുള്ളവരെ തടഞ്ഞാല്‍ വ്യാജമദ്യം ഒഴുകുമെന്ന് മന്ത്രി സുധാകരന്‍; പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണം

തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തണമെന്ന് മന്ത്രി ജി.സുധാകരന്‍. ഭരണഘടനാപരമായി നടക്കുന്ന മദ്യക്കച്ചവടം നടക്കട്ടെ. മദ്യ നിരോധനമല്ല സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.

മദ്യപിക്കാന്‍ ആഗ്രഹമുള്ളവരെ തടഞ്ഞാല്‍ വ്യാജമദ്യം ഒഴുകുമെന്നും സുധാകരന്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി. അങ്ങനെ വന്നാല്‍ മണിച്ചന്മാരും താത്തമാരും വീണ്ടുമുണ്ടാകുമെന്നും ജി.സുധാകരന്‍ പറഞ്ഞു.

സുപ്രീംകോടതി വിധി സര്‍ക്കാരിനല്ല. ബാറുടമകള്‍ക്കാണ് ഗുണം ചെയ്തത്. കേരളത്തില്‍ ദേശീയപാതയൊന്നുമില്ലെന്നാണ് കുറച്ചുപേര്‍ പറയുന്നത്. സുപ്രീംകോടതി വിധി തിരുത്തട്ടെ, അതോടെ എല്ലാ പ്രശ്‌നവും തീരും. തിരുത്തിയേ തീരൂ. മദ്യം വിറ്റ് പണമുണ്ടാക്കാമെന്നൊന്നും സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യപാനത്തിനെതിരെ വിമുക്തി എന്ന പേരില്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പോകുകയാണെന്നും മന്ത്രി സുധാകരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News