ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; നാലു പേര്‍ അറസ്റ്റില്‍

ദില്ലി: ഓട്ടോറിക്ഷയില്‍ നിന്ന് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കഴിഞ്ഞ മെയ് 29ന് രാത്രിയാണ് സംഭവം. ബാസ് കസ്‌ല ഗ്രാമത്തിലെ യുവതിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഗുരുഗ്രാം എക്‌സ്പ്രസ് വേയ്ക്ക് സമീപത്തെ കന്‍ഥ്‌സ റോഡില്‍ വച്ചാണ് യുവതിയെ സംഘം ആക്രമിച്ചത്. രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം.

യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ: വാഹനത്തിനായി കാത്തുനിന്ന എന്റെ മുന്നില്‍ ഒരു ഓട്ടോ വന്ന് നിര്‍ത്തി. എന്നാല്‍ ഓടിത്തുടങ്ങിയതോടെ അതിലുണ്ടായിരുന്നവര്‍ എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഞാന്‍ എതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിനെ അവര്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം അവര്‍ എന്നെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു’.

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here