കശാപ്പ് നിരോധനം: ബിജെപിയില്‍ നിന്ന് രാജി തുടരുന്നു; ‘ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ ബിജെപിയുടെ ശ്രമം’

ദില്ലി: മോദി സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് മേഘാലയയിലെ ബിജെപി നേതാവ് രാജിവച്ചു. ഗരോഹില്‍സില്‍ നിന്നുള്ള നേതാവ് ബച്ചു മരാക്കാസാണ് പാര്‍ട്ടി വിട്ടത്. വിഷയത്തില്‍ രാജിവയ്ക്കുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് ബച്ചു.

ബിജെപി തങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയാണ്. ബീഫ് വിഷയത്തില്‍ ബിജെപി ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ബച്ചു പറഞ്ഞു.

നാലു ദിവസം മുന്‍പ് വെസ്റ്റ് ഗാരോ ഹില്‍സ് ബിജെപി അധ്യക്ഷന്‍ ബെര്‍ണാര്‍ഡ് മറാക് ബീഫ് വിഷയത്തില്‍ പാര്‍ട്ടി വിട്ടിരുന്നു. ‘ഞാനൊരു ക്രിസ്ത്യാനിയാണ്, അതിലുപരി ഗാരോക്കാരനാണ്. അതുകൊണ്ടുതന്നെ ബീഫ് നിരോധനം അംഗീകരിക്കാനാകില്ല. എന്റെയടക്കമുള്ള പ്രതിഷേധങ്ങളെ മോദി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. അതുകൊണ്ടുതന്നെ ഞാന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണ്.’-ഇതായിരുന്നു ബെര്‍ണാഡ് മാറക്കയുടെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here