മുസ്ലിങ്ങള്‍ മാംസാഹാരം കഴിക്കരുതെന്ന് ഇഫ്താര്‍ വിരുന്നില്‍ ആര്‍എസ്എസ് നേതാവ്; മാംസാഹാരം കഴിക്കുന്നത് രോഗം: ജാമിയ മിലിയ സര്‍വ്വകലശാലയില്‍ സംഘര്‍ഷം

ദില്ലി: മുസ്ലിങ്ങള്‍ മാംസാഹാരം കഴിക്കരുതെന്ന ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം വിവാദമാകുന്നു. പ്രവാചകന്‍ മാംസഭക്ഷണത്തിന് എതിരായിരുന്നെന്നും നോമ്പെടുക്കുന്ന മുസ്ലിങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്നും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ദില്ലി ജാമിയ മിലിയ സര്‍വകലാശാല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് ഇന്ദ്രേഷിന്റെ വിവാദ പ്രസ്താവന.

മാംസാഹാരം കഴിക്കുന്നത് ഒരു രോഗമാണ്. മുസ്ലിങ്ങള്‍ അതൊഴിവാക്കണം. ആവശ്യമെങ്കില്‍ പശുവിന്‍ പാല്‍ മാത്രം കഴിക്കാം.-ഇന്ദ്രേഷ് പറയുന്നു. പ്രാതലിനൊപ്പം പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്ന വിശ്വാസം ഇസ്ലാമിലുണ്ട്. മുത്തലാഖ് പാപമാണെന്നും അതു ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇന്ദ്രേഷിന്റെ പ്രസ്താവനയെ തുടര്‍ന്ന് സര്‍വ്വകലശാലയില്‍ സംഘര്‍ഷം ഉടലെടുത്തു. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് ആണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ തലാത്ത് അഹമ്മദിനും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല.

മുന്‍പും വിവാദ പ്രസ്താവനകളില്‍ ഇന്ദ്രേഷ് മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു രാജ്യദ്രോഹിയാണെന്ന പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News