കേരളത്തെ മികവുറ്റ സംസ്ഥാനമാക്കിയത് ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണെന്ന് കോടിയേരി; കേരളത്തില്‍ അധികാരം നേടാമെന്ന ബിജെപിയുടെ മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം

തിരുവനന്തപുരം: കേരളത്തില്‍ അധികാരം നേടാമെന്ന ബിജെപിയുടെ മോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ഭരണത്തില്‍ വരുമെന്ന് പറഞ്ഞിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമൊക്കെ കേരളത്തില്‍ നിന്ന് മടങ്ങാറുള്ളത്. സ്വപ്നത്തോടൊപ്പം ബിജെപി നേതൃത്വം ചില വസ്തുതകളും മനസിലാക്കാന്‍ തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോടിയേരി പറയുന്നു:

കേരളത്തില്‍ ബിജെപി ഭരണത്തില്‍ വരുമെന്ന് പറഞ്ഞിട്ടാണ് നരേന്ദ്രമോഡിയും അമിതാഷായുമൊക്കെ കേരളത്തില്‍ നിന്ന് മടങ്ങാറ്. ഗുജറാത്തില്‍ 10 ശതമാനം വോട്ടുകിട്ടിയ ബിജെപി അധികാരത്തില്‍ വന്നത് പോലെ കേരളത്തില്‍ 15 ശതമാനം വോട്ട് ലഭിച്ച എന്‍ഡിഎ നാളെ ഭരണം നേടുമെന്നാണ് മലര്‍പ്പൊടിക്കാരനെ പോലെ ഇക്കൂട്ടര്‍ സ്വപ്നം കാണുന്നത്. പ്രഖ്യാപിക്കുന്നത്. സ്വപ്നത്തോടൊപ്പം ബിജെപി നേതൃത്വം ചില വസ്തുതകളും മനസാക്കാന്‍ തയ്യാറാവണം. അപ്പോള്‍ കേരളവും ബിജെപി ഭരണത്തിലേറിയ സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാവും.

സാക്ഷരത
ഗുജറാത്ത് : 78%
രാജസ്ഥാന്‍ : 65%
കേരളം : 94%

ആയുര്‍ദൈര്‍ഘ്യം
ഗുജറാത്ത് : 64 വയസ്
രാജസ്ഥാന്‍ : 62 വയസ്
കേരളം : 74 വയസ്

ശിശുമരണ നിരക്ക്
ഗുജറാത്ത് : 1000/62 പേര്‍
രാജസ്ഥാന്‍ : 1000/74 പേര്‍
കേരളം : 1000/14 പേര്‍

ദാരിദ്ര്യരേഖക്ക് കീഴെയുള്ളവര്‍
ഗുജറാത്ത് : 16%
രാജസ്ഥാന്‍ : 14%
കേരളം : 7%

ശൗചാലയ ലഭ്യത
ഗുജറാത്ത് : 58%
രാജസ്ഥാന്‍ : 35%
കേരളം : 94%

ആശുപത്രിയില്‍ ജനന നിരക്ക്
ഗുജറാത്ത് : 58%
രാജസ്ഥാന്‍ : 32%
കേരളം : 100%

ശരാശരി വരുമാനം
ഗുജറാത്ത് : 3782 രൂപ
രാജസ്ഥാന്‍ : 3259 രൂപ
കേരളം : 5262 രൂപ

ഗ്രാമങ്ങളില്‍ വൈദ്യുതി ലഭ്യത
ഗുജറാത്ത് : 85%
രാജസ്ഥാന്‍ : 63.3%
കേരളം : 92.1%

പ്രതിരോധ കുത്തിവെപ്പ്
ഗുജറാത്ത് : 1000ല്‍ 566
രാജസ്ഥാന്‍ : 1000ല്‍ 638
കേരളം : 1000ല്‍ 810

മാനവവികസന സൂചിക
ഗുജറാത്ത് : 12 ാം സ്ഥാനം
രാജസ്ഥാന്‍ : 17 ാം സ്ഥാനം
കേരളം : 1ാം സ്ഥാനം

ഈ നേട്ടങ്ങള്‍ കേരളം കൈവരിച്ചതില്‍ സംഘപരിവാരത്തിന് ഒരു പങ്കുമില്ല. ഇടതുപക്ഷത്തിന്റെ ഭരണമികവും ഇച്ഛാശക്തിയുമാണ് കേരളത്തെ മികവുറ്റ സംസ്ഥാനമാക്കി മാറ്റിയത്. ഇനി ബിജെപിയെ ജയിപ്പിച്ച് കേരളത്തെ ഗുജറാത്തോ, രാജസ്ഥാനോ ആക്കണോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News