അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്കു സമീപം സ്‌ഫോടനം

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്കു സമീപം സ്‌ഫോടനം. ഇന്ത്യന്‍ സ്ഥാനപതിയുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും വസതികള്‍ സ്ഥിതി ചെയ്യുന്നിടത്താണ്

സ്‌ഫോടനം നടന്നത്. ഇന്ത്യന്‍ അംബാസിഡര്‍ മന്‍പ്രീത് വോറയുടെ വസതിക്ക് തൊട്ടടുത്താണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാബൂളിലെ ജര്‍മ്മന്‍ എംബസിക്കു സമീപം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ 150 പേര്‍ കെല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News