തോട്ടം ഏറ്റെടുക്കല്‍: രാജമാണിക്യത്തിന്റെ ശുപാര്‍ശകള്‍ ഭരണഘടന വിരുദ്ധം;റിപ്പോര്‍ട്ട് നിയമസെക്രട്ടറി തള്ളി

തോട്ടം ഏറ്റെടുക്കല്‍ സംബന്ധിച്ച് എം ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തള്ളി. രാജമാണിക്യത്തിന്റെ ശുപാര്‍ശകള്‍ ഭരണഘടന വിരുദ്ധമാണെന്നും തോട്ടങ്ങളേറ്റെടുക്കാന്‍ പ്രത്യേക നിയമനിര്‍മാണം സാധ്യമല്ലെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി. അതെസമയം ഏറ്റെടുക്കല്‍ സംബന്ധിച്ച് പുതിയ നിയമനിര്‍മ്മാണത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്‍കി.
ഇന്ത്യന്‍ ഇന്‍ഡിപെന്‍നഡന്‍സ് ആക്ട്, ഫോറിന്‍ എക്‌സ്‌ചെയിഞ്ച് റെഗുലേഷന്‍സ് ആക്ട് എന്നിവ നിലവില്‍ വന്നതോടെ വിദേശികള്‍ കൈവശം വച്ചിരുന്ന തോട്ടഭൂമി സര്‍ക്കാരിന്റെതായി മാറിയെന്നും അവ ഏറ്റെടുക്കണമെന്നുമായിരുന്നു എം.ജി രാജമാണിക്യം റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

എന്നാല്‍ ഈ വാദം ഭരണഘടനാ വിരുദ്ധവും സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമസെക്രട്ടറി എം.ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് തള്ളുന്നത്.ഇന്‍ഡിപെന്‍നഡന്‍സ് ആക്ട് പ്രകാരം രാഷ്ട്രീയ ഉടമ്പടികള്‍ മാത്രമെ റദ്ദാകുകയുള്ളു.

ഫെറാ ആക്ട് അനുസരിച്ച് റിസര്‍വ് ബാങ്കിന് മാത്രമാണ് നടപടി എടുക്കാനുള്ള അവകാശമെന്നും നിയമസെക്രട്ടറി ഹരീന്ദ്രനാഥ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ 1964ലെ ലാന്റ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം ഏറ്റെടുക്കാനാകില്ല.

പാട്ടഭൂമി ആണെങ്കില്‍ അത് റദ്ദാക്കാനും ഏറ്റെടുക്കാനും 1882ലെ നിയമം അനുസരിച്ച് സര്‍ക്കാരിന് സാധിക്കും. എന്നാല്‍ ഇത് കോടതി വഴി മാത്രമെ ഇനി സാധിക്കുവെന്ന് നിയമസെക്രട്ടറി വ്യക്തമാക്കുന്നു. നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. അതെസമയം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിയമനിര്‍മ്മാണം സാധ്യത പരിശോധിക്കാന്‍ നിയമ വകുപ്പ് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News