
എല്ലാ സുഖ സൗകര്യങ്ങളിലും ചെറിയ തിരിച്ചടികള്‍ക്ക് മുന്നില്‍ പതറി നില്‍ക്കുന്നവരാണ് മിക്കവാറുമെല്ലാവരും. കുഞ്ഞ് വേദനകള്‍ക്ക് മുന്നിലും പരീക്ഷയിലെ പരാജയങ്ങളുടെ പേരിലും കയറെടുക്കുന്നവരും കുറവല്ല. അത്തരക്കാരെല്ലാം കണ്ടിരിക്കേണ്ട ജീവിതമാണ് ഷിഹാബുദ്ദിന്റേത്.
ജന്മനാ കൈകാലുകളില്ലാത്ത ഈ യുവാവ് നൊമ്പരപ്പെട്ട് വിധിക്കുമുന്നില്‍ നിസ്സഹായനായി നില്‍ക്കാന്‍ തയ്യാറായിരുന്നില്ല. കയ്യും കാലുമില്ലാതിരുന്നിട്ടും ബാറ്റെടുത്ത് മറ്റുകുട്ടിക്കള്‍ക്കൊപ്പം കളിക്കുമ്പോള്‍ ഷിഹാബുദ്ദീന്‍ വിളിച്ചു പറയുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ജീവിതത്തില്‍ തോല്‍ക്കാതിരിക്കാന്‍ വേണ്ടത് മനോധൈര്യമാണെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഇവിടെ ഈ യുവാവ്. ആ കരളുറപ്പിന്റെ കഥയാണ് ഷിഹാബ് ജെ ബി ജംഗ്ഷനില്‍ പങ്കുവെച്ചത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here