മൊതലാളി ജങ്ക ജഗ ജഗാ; ഡിന്നറിന് വിളിക്കാതെ വന്ന മല്യയ്ക്ക് കോഹ്ലിയുടേയും സംഘത്തിന്റെയും എട്ടിന്റെ പണി; വീഡിയോ

ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ് മത്സരം കാണാന്‍ വിവാദ മദ്യവ്യവസായി വിജയ് മല്യയെത്തിയത് നേരത്തെ വിവാദമായിരുന്നു. മല്യ വിരാട് കോലിയുടെ പേരില്‍ ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിലും പങ്കെടുത്തെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എന്നാല്‍ ഇന്ത്യന്‍ ടീം അറിയാതെയാണ് വിജയ് മല്ല്യയെ കോഹ്ലിയുടെ പേരില്‍ നടന്ന ചാരിറ്റി ഡിന്നറില്‍ പങ്കെടുത്തത്. അതുകൊണ്ട് തന്നെ മല്യയെ ഇന്ത്യന്‍ ടീം പൂര്‍ണമായും അവഗണിക്കുകയായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആരും മല്യയ്ക്ക് പരിഗണന നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മല്ല്യയുടെ സാന്നിധ്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ബി.സി.സി.ഐയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ചാരിറ്റി ഡിന്നര്‍ സംഘടിപ്പിച്ചത്. എന്നാല്‍ കോഹ്‌ലിയും ഫൗണ്ടേഷന്റെ സംഘാടകരും മല്യയെ ക്ഷണിച്ചിരുന്നില്ല.

ആരാണ് മല്യയെ ക്ഷണിച്ചതെന്ന് വ്യക്തമല്ലെന്ന് ബി സി സി ഐ പറയുന്നു. നിരവധി വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തതിനാല്‍ അവരിലാരെങ്കിലും മല്യയെ ക്ഷണിച്ചതാകാമെന്നാണ് ബി സി സി ഐ പറയുന്നത്.

എന്തായാലും വിളിക്കാതെ വന്ന മല്യയ്ക്ക് കോഹ്‌ലിയും കൂട്ടരും അവഗണനയിലൂടെ നല്ല പണിയാണ് നല്‍കിയതെന്നാണ് ഏവരുടേയും പ്രതികരണം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുതലാളിയായിരുന്നെന്ന പരിഗണന പോലും കോഹ്‌ലി നല്‍കിയില്ലെന്നതും ഏവരേയും സന്തോഷിപ്പിക്കുന്നു. 9000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here