അധ്യക്ഷനാകാന്‍ രാഹുലിന് ഇനിയും കാത്തിരിക്കേണ്ടി വരും; ആദ്യം തോല്‍വിയില്‍ നിന്നും പാഠം പഠിക്കണമെന്ന് സോണിയ

ഡല്‍ഹി: ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവി ചര്‍ച്ച ചെയ്തില്ല. യൂപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും പ്രവര്‍ത്തനം ശക്തമാക്കണമെന്ന കര്‍ക്കശന നിര്‍ദേശവും നേതാക്കള്‍ക്ക് സോണിയ ഗാന്ധി നല്‍കി.
സംഘടനാ തെരെഞ്ഞെടുപ്പ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി.മൂന്ന് വര്‍ഷത്തെ മോഡി ഭരണം ജനങ്ങള്‍ക്ക് സമ്മാനിച്ചത് നിരാശയെന്നും യോഗം വിലയിരുത്തി. രാജ്യത്താകെ ഭയത്തിന്റെയും ആശങ്കയുടെയും അന്തരീക്ഷമാണെന്നും സര്‍ക്കാര്‍ നയങ്ങള്‍ക്ക് ഒത്താശ ചെയ്യാത്ത മാധ്യമങ്ങളുടെ വായ് അടയ്ക്കാന്‍ ശ്രമമെന്നും പ്രവര്‍ത്തക സമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News