ലിച്ചി പേര് മാറ്റുന്നു; ലാലേട്ടനുവേണ്ടി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് ഫെയിം ലിച്ചി എന്ന് പ്രശസ്തയാണ്. അങ്കമാലിയില്‍ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജന്‍ പേര് മാറ്റുന്നു. മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ് രേഷ്മ പേര് മാറ്റുന്നത്.

പേരിന് നടുവിലെ രേഷ്മ എന്ന ഭാഗം ഇനി മുതല്‍ ഉണ്ടാകില്ല. അന്ന രാജന്‍ എന്നാകും ഇനിമുതല്‍ അറിയപ്പെടുന്നത്. വിളിക്കാനുള്ള സൗകര്യത്തിനാണ് പേര് മാറ്റിയതെന്ന് ലിച്ചി പറയുന്നു. ആദ്യ സിനിമയിലെ ടൈറ്റില്‍ കാര്‍ഡില്‍ രേഷ്മ രാജന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രേഷ്മ രാജനായാലും അന്ന രാജനായാലും ആരാധകര്‍ തന്നെ ലിച്ചിയെന്നെ വിളിക്കാറുള്ളുവെന്ന് താരം വ്യക്തമാക്കി. മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍ ലിച്ചി. ലാല്‍ ജോസ് ഒരുക്കുന്ന വെളിപാടിന്റെ പുസ്തകത്തിലാണ് ലിച്ചി മോഹന്‍ലാലിന്റെ നായികയായെത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News