കന്നുകാലിയെ വെട്ടിയതിന് സസ്‌പെന്‍ഷന്‍; നടപടി അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

പരസ്യമായി കന്നുകാലിയെ വെട്ടിയതിന് സസ്‌പെന്റു ചെയ്ത പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്ന് യൂത്ത് കോണ്‍സ് സംസ്ഥാന കമ്മിറ്റി. ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് കന്നുകാലിയെ വെട്ടിയ മൂന്നു പ്രവത്തകരെ ദേശീയ നേതൃത്വം സസ്‌പെന്‍ഡു ചെയ്തിരുന്നു.

വിശദീകരണം ചോദിക്കാതെയെടുത്ത നടപടി അംഗീകിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. പ്രതിഷേധിക്കുന്ന നേതാക്കളുടെ മനോവീര്യം തകര്‍ക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിക്കും. സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News