വിനീത് ശ്രീനിവാസന്റെ ഒരു സിനിമാക്കാരനുമായി മോഹന്‍ലാല്‍

കൊച്ചി: വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വഹിച്ചു. വിജയ് ബാബു, രേഷ്മ രാജന്‍, ലാല്‍ ജോസ്, ലിയോ തദേവൂസ്, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബിജിബാലാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ഗാനരചന റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, ഹരിനാരായണന്‍ ബി കെ.

ലിയോ തദേവൂസ് സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കര്‍, ഗ്രിഗറി എന്നിവരും അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കരാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News