
കൊച്ചി: യാത്ര സ്മാര്‍ട്ടാകുമ്പോള്‍ ടിക്കറ്റും സ്മാര്‍ട്ടാവുക എന്നതാണ് കൊച്ചി മെട്രോയുടെ പ്രത്യേകത. സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടിയാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ സജ്ജമാക്കുന്നത്. ആവശ്യത്തിനനുസരിച്ച് പണം നല്‍കി കാര്‍ഡ് ചാര്‍ജ് ചെയ്യാം. യാത്രക്കു പുറമെ, ഷോപ്പിങ്ങിനും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാനും സിനിമ കാണാനുമെല്ലാം ഈ കാര്‍ഡുപയോഗിക്കാം.
കൊച്ചി വണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന സ്മാര്‍ട്ട് കാര്‍ഡ് വര്‍ഷങ്ങളോളം ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്. ക്യു ആര്‍ കോഡ് ടിക്കറ്റുകളാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. ഇവ ഒറ്റ യാത്രക്കു വേണ്ടി മാത്രമാണ് പ്രയോജനപ്പെടുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് മെട്രോ യാത്രക്കായി നല്‍കിയത് ക്യു ആര്‍ കോഡ് ടിക്കറ്റാണ്.
ആദ്യ ദിവസങ്ങളിലെ യാത്രക്ക് ഈ സംവിധാനം തന്നെ ഉപയോഗിക്കാനാണ് ഗങഞഘ തീരുമാനം. സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറായിക്കഴിഞ്ഞെങ്കിലും ഗങഞഘ ഇതുവരെ പുറത്തിറക്കിയിട്ടില്ല.ഈ മാസം 17 ന് ഉദ്ഘാടനം നടക്കുന്നതിനാല്‍ അന്ന് തന്നെ കാര്‍ഡ് പുറത്തിറക്കാനാണ് കെ എം ആര്‍ എല്‍ അധികൃതരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here