
തിരുവനന്തപുരം: പാങ്ങപാറയില്‍ ഫാറ്റ് നിര്‍മ്മാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തികെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് ഇടിഞ്ഞ് വീണ് നാല് പേര്‍ മരിച്ച സംഭവത്തില്‍ നിര്‍മ്മാണ കമ്പനിക്കെതിരെ മനപൂര്‍വ്വം അല്ലാത്ത നരഹത്യക്ക് ശ്രീകാര്യം പോലീസ് ആണ് കേസെടുത്തത്. നിര്‍മ്മാണ കമ്പനിക്ക് അനുവദിച്ച രേഖകള്‍ പരിശോധിക്കാനും മതിയായ രേഖകള്‍ കമ്പനിയുടെ കൈവശം ഇല്ലെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും പോലീസ് ഉദ്യേശിക്കുന്നുണ്ട്.
നിര്‍മ്മാണ കമ്പനിയായ ലാഡര്‍ ഹൗസിംഗ് സൊസൈറ്റിയോട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ റവന്യൂ അധികാരികളും സ്റ്റോപ്പ് മെമ്മോ നല്‍കി.സംഭവസ്ഥലം സന്ദര്‍ശിച്ച റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരന്‍ മണ്ണിടിഞ്ഞ സ്ഥലത്തിന് സമീപത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
അപകടവസ്ഥയിലായ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് ആണ് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ മരണമടഞ്ഞ നാല് പേരുടെയും മൃതദ്ദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് കൈമാറി. നിര്‍മ്മാണകമ്പനി ഏര്‍പ്പെടുത്തിയ ടിക്കറ്റില്‍ ബന്ധുകളെയും മറ്റും നാട്ടിലേക്ക് കയറ്റി അടച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here