ATM കവര്‍ച്ചാ സംഘം പിടിയില്‍; സംഘത്തില്‍ മലയാളിയും പൊലീസുകാരനും

ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാറാണ് സംഘത്തിലെ പ്രധാനി. ഇയാളെ കേരളാ പോലീസ് ദില്ലിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പട്യാലഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കവര്‍ച്ചാ സംഘത്തില്‍ ദില്ലി പോലീസിലെ ഉദ്യാഗസ്ഥനുമുണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

തിരുവന്തപുരത്തെ കഴക്കൂട്ടത്തും ആലപ്പുഴയിലെ ചെറിയനാട്ടും കരിയിലക്കുളങ്ങരയിലും നടന്ന എ ടി എം കവര്‍ച്ചാ കേസിലെ പ്രധാന പ്രതിയാണ് ചെങ്ങന്നൂര്‍ സ്വദേശി സുരേഷ്‌കുമാര്‍. ദില്ലിയില്‍ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.

മാരാരിക്കുളം സി ഐ ഉമേഷ് കുമാര്‍,കായംകുളം സി ഐ കെ സദന്‍,ചെങ്ങന്നൂര്‍ എസ് ഐ സുധിലാല്‍ എസ് പി യുടെ പ്രത്യക അന്വഷണ സംഘാങ്ങള്‍ എന്നിവര്‍ ദില്ലിയില്‍ ക്യാമ്പ് ചെയ്ത് നടത്തിയ അന്വെഷണത്തിന് ഒടുവാലാണ് ഉത്തംനഗറിലെ ആര്യസമാജം റോഡിലുള്ള വാടക വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതികളായ ദില്ലി ആര്‍ കെ പുരം ക്രൈംബ്രാഞ്ചിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അസ്ലുബ് ഖാന്‍ അടക്കമുള്ള ഹരിയാന സ്വദേശികളായ നാല് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

മോഷണത്തിനായി ഉപയോഗിച്ച ഇന്നോവ കാറും പോലീസ് പിടികൂടിയിട്ടുണ്ട്.മോഷണത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു.ഇതിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിയത്.പ്രതികളുമായി പോലീസ് നാളെ കേരളത്തിലേക്ക് തിരിക്കും.രാജ്‌കോട്ടില്‍ നിന്ന് 20 ലക്ഷം രൂപയും കഴക്കൂട്ടത്ത് നിന്ന് പത്ത് ലക്ഷം രൂപയും ചെങ്ങന്നൂരില്‍ നിന്ന് മൂന്നര ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്.ആറ് വര്‍ഷം മുന്‍പ് ഇന്‍വേട്ടറിന്റെ കച്ചവടവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഹരിയാനയില്‍ എത്തിയത്.അവിടെ വച്ചാണ് മേവാത്തിയിലെ മോഷണസംഘവുമായി പരിചയത്തിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here