
ആരുടേയും കണ്ണ് നനയിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മലേഷ്യയില്‍ കുട്ടിയെ നോക്കാന്‍ വന്ന ജോലിക്കാരിയാണ് ക്രൂരത നടത്തിയത്. ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ആറ് വയസ്സുകാരിയെ ഇവര്‍ കാര്യമായി തന്നെ പെരുമാറി.
രണ്ട് മിനിട്ടിനിടെ മുപ്പത് തവണയാണ് കയ്യിലുള്ള വടിവെച്ച് ആ കുഞ്ഞുകുട്ടിയെ ഇവര്‍ തല്ലിയത്. വീട്ടുകാരില്ലാത്തപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ ഏര്‍പ്പാടാക്കിയതായിരുന്നു ഇവരെ. കുട്ടിയെ മാരകമായി തല്ലിച്ചതയ്ക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ഇവരുടെ യഥാര്‍ഥ സ്വഭാവം പുറത്തുവന്നത്.
സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പൊലീസും രക്ഷിതാക്കളും അറിഞ്ഞത്. എന്തായാലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here