ദുല്‍ഖറും പ്രഭാസും ഒന്നിക്കുന്നു; ആരാധകര്‍ ആവേശത്തില്‍

ദുല്‍ഖര്‍ സല്‍മാനും പ്രഭാസും ആരാധകരുടെ പ്രിയതാരങ്ങളാണ്. ദുല്‍ഖര്‍ മലയാളികളുടെ പ്രിയതാരമാണെങ്കില്‍ ബാഹുബലിയിലൂടെ പ്രഭാസിന്റെ ഖ്യാതി രാജ്യത്തിന് പുറത്തും വ്യാപിച്ചിട്ടുണ്ട്. ഇരുവരും ഒരുമിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

സിനിമയിലല്ല ഇരുവരും ഒന്നിക്കുന്നത്. പരസ്യചിത്രത്തിനുവേണ്ടിയാണ് യുവ താരങ്ങള്‍ കൈകോര്‍ക്കുന്നത്. നേരത്തെ തന്നെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള താരമാണ് ദുല്‍ഖര്‍. എന്നാല്‍ പ്രഭാസാകട്ടെ പരസ്യങ്ങളോട് വലിയ താല്‍പര്യം കാട്ടിയിരുന്നില്ല. പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ജിയോണിയുടെ പരസ്യത്തിലാണ് ഇരുവരും ഒന്നിക്കുക.

നിലവില്‍ ജിയോണിയുടെ കേരള ബ്രാന്‍ഡ് അംബാസിഡറാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോള്‍ ജിയോണിയുടെ ഇന്ത്യ ബ്രാന്‍ഡ് അംബാസിഡറായി പ്രഭാസ് കരാറൊപ്പിട്ടു കഴിഞ്ഞു.

കരുത്തേറിയ ബാറ്ററി, മികച്ച സെല്‍ഫി എന്ന ആശയം പ്രചരിപ്പിക്കാനാണ് ദുല്‍ഖറിനൊപ്പം പ്രഭാസും എത്തുന്നത്. ജിയോണിയുടെ ഈ വര്‍ഷത്തെ സെല്‍ഫിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന എ1 സ്മാര്‍ട്ട് ഫോണിന്റെ പ്രചരണത്തിനും ജിയോണി സെല്‍ഫിസ്ഥാന്‍ പ്രചാരണ പരിപാടിയുടെ ഭാഗവുമായാണ് ദുല്‍ഖറെ ജിയോണിയുടെ കേരള ബ്രാന്‍ഡ് അംബാസിഡറാക്കിയത്. എന്തായാലും ഇരുവരും ഒന്നിച്ചുള്ള പരസ്യം എന്നെത്തുമെന്നുമാത്രമാണ് ആരാധകര്‍ക്ക് അറിയാനുള്ളത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News