ആശുപത്രിയിലും യോഗിയുടെ ആഡംബരം; യോഗിയെ തണുപ്പിക്കാന്‍ 20 കൂളറുകള്‍; തിരിച്ചുപോയപ്പോള്‍ കൂളറുകളും കൊണ്ടുപോയി

ലഖ്‌നൗ; ആഡംബര സൗകര്യങ്ങളുടെ പേരില്‍ വിവാദത്തില്‍ പെട്ട യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വീണ്ടും വിവാദത്തില്‍. മരണപ്പെട്ട സൈനികന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഒരുക്കിയ ആഡംബര സൗകര്യങ്ങളുടെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയതിന് പിന്നാലെ ആശുപത്രിയിലും യോഗിക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി.

അലഹബാദ് സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയില്‍ യോഗി സന്ദര്‍ശനം നടത്തിയതാണ് വിവാദത്തിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ 20 ഓളം എയര്‍ കൂളറുകളാണ് സജ്ജീകരിച്ചത്. യോഗിക്ക് തണുപ്പ് ലഭിക്കാന്‍ വേണ്ടിയായിരുന്നു പ്രത്യോക സജ്ജീകരണം.

സന്ദര്‍ശനം കഴിഞ്ഞ് യോഗി മടങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി കൂളറുകള്‍ കൊണ്ടുപോകുകയും ചെയ്തു. തനിക്ക് വേണ്ടി അനാവശ്യ വിവിഐപി സൌകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിടുന്നതിനിടെയാണ് വാക്കും പ്രവര്‍ത്തിയും രണ്ടും രണ്ടായ രീതിയുള്ള സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News