തിരുവനന്തപുരം: സംസ്ഥാന ജയില്‍ ആസ്ഥാനത്ത് ലഭിച്ച ഊമക്കത്ത് പരാതിയായി പരിഗണിച്ച് കഴിഞ്ഞമാസം ആദ്യമാണ് ജയില്‍ DIG പ്രദീപിനെതിരെ ജയില്‍ മേധാവി ആര്‍ ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലാജയിലിലെ വാര്‍ഷികാഘോഷപരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനായി സീരിയല്‍ നടിയുമായി ഔദ്ദ്യോഗികവാഹനത്തില്‍ കറങ്ങിയെന്നായിരുന്നു പരാതി.
ജയില്‍ മേധാവിക്ക് ലഭിച്ചതിന് സമാനമായ പരാതി മുഖ്യമന്ത്രി പിണറായി വിജയനും ലഭിച്ചിരുന്നു. അതിനാലാണ് അന്വേഷണ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ IG യെ ചുമതലപ്പെടുത്തിയത്. പക്ഷേ മാസം ഒന്ന് പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ജയില്‍ DIG പ്രദീപിനെ രക്ഷിക്കാനാണ് ശ്രമം തകൃതിയാകുന്നത്.
IG ഗോപകുമാര്‍ പത്തനംതിട്ട ജില്ലാജയിലിലെ വേണ്ടപ്പെട്ട ഉദ്ദ്യോഗസ്ഥരില്‍ നിന്നും DIG തന്നെ പറഞ്ഞ ചില ഉദ്ദ്യോഗസ്ഥരില്‍ നിന്നുമാണ് മൊഴി എടുത്തതും തെളിവെടുപ്പ് നടത്തിയതും. എന്നാല്‍ ഇതില്‍ ആരും ഔദ്ദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയെ DIG കയറ്റിയിട്ടില്ലെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഔദ്ദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്നത് ആര്‍ ശ്രീലേഖ നടത്തിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ബോധ്യപ്പെട്ടിട്ടും IG ഗോപകുമാര്‍ അന്വേഷണം അട്ടിമറിക്കാനാണ്ശ്രമിക്കുന്നതെന്ന് ജയിലിലെ മറ്റ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ ജയില്‍ DIG യുടെ സുഹൃത്തുകൂടിയായത് അന്വേഷണം വൈകിപ്പിക്കാന്‍ കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. വസ്തുതകള്‍ ഇതായിരിക്കെ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കണമെന്ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖ IG യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്

Get real time update about this post categories directly on your device, subscribe now.