തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുന്നു; കണ്‍ട്രോള്‍ റൂമുകളും തുറന്നു

തിരുവനന്തപുരം: മഴ ശക്തമായതും കാറ്റിന്റെ വേഗത കൂടിയതുമാണ് കടല്‍ കൂടുതല്‍ പ്രക്ഷുബ്ദമാകാന്‍ കാരണം. തിരുവനന്തപുരം ജില്ലയിലെ വലിയതുറ, പൂന്തുറ, കണ്ണാന്തുറ, ശംഖുംമുഖം തുടങ്ങിയ തീരങ്ങളില്‍ കടല്‍ക്ഷോഭം ശക്തമാണ്.ഇവിടങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ പ്രദേശങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ ഭീതിയോടെയാണ് വീടുകളില്‍ താമസിക്കുന്നത്.

മല്‍സ്യതൊഴിലാളികളുടെ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള മല്‍സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തിയുമൊക്കെ കടന്ന് തീരത്തെ തന്നെ വിഴുങ്ങുന്ന അവസ്ഥയിലാണ് കടല്‍. ജില്ലയിലെ തെക്കന്‍മേഖലയിലെ പൊഴിയൂര്‍,പൂവ്വാര്‍,കൊച്ചുതുറ,പുതിയതുറ തുടങ്ങിയ തീരപ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്. ഇവിടങ്ങളില്‍ നിന്നെല്ലാം മല്‍സ്യത്തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. കാറ്റിന്റെ വേഗത കണക്കിലെടുത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരിക്കുകയാണ്. മഴ ശക്തമായാല്‍ കടലാക്രമണത്തിന്റെ ആക്കം കൂടുമെന്ന ഭയപ്പാടിലാണ് തീരപ്രദേശത്ത് താമസിക്കുന്നവര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News