മുകേഷ് എംഎല്‍എയുടെ ബോക്‌സ്ഓഫീസ് ഹിറ്റ്; കെയര്‍ ആന്റ് ഷെയര്‍ പദ്ധതി ശ്രദ്ധേയമാകുന്നു

കൊല്ലം താലൂക്ക് ഓഫീസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി അപേക്ഷയുമായി എത്തുന്ന രോഗികള്‍, അവശര്‍, വ്യദ്ധര്‍ തുടങിയവര്‍ക്കായി എയര്‍പോര്‍ട്ട് കസേര ,ഫാന്‍, എല്‍.ഇ.ഡി ടിവി,ശുദ്ധജല സംവിധാനം എന്നിവയാണ് ഒടുവില്‍ കെയര്‍ ആന്റ് ഷെയര്‍ പദ്ധതിയിലൂടെ മുകേഷ് എം.എല്‍.എ ഏര്‍പ്പെടുത്തിയത്. കൊല്ലം കെ.എസ്.ആര്‍.ടിസി ബസ്റ്റാന്റിലും ചില സ്‌കൂളിലും കെയര്‍ ആന്റ് ഷെയറന്റെ സഹായം ലഭിച്ചിരുന്നു.

5 പൈസ പോലും എം.എല്‍.എ ഫണ്ടില്‍ നിന്ന് ചിലവഴിച്ചില്ലെന്ന് മറ്റുള്ളവര്‍ അറിയമ്പോഴാണ് മുകേഷ് എം.എല്‍.എ ജനകീയനാവുന്നത്. കൊല്ലം താലൂക്കോഫീസില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള കെയര്‍ ആന്റ് ഷെയര്‍ നോര്‍ക്കാ റൂട്ട് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ഉത്ഘാടനം ചെയ്തു.
കേരളത്തിലെ മറ്റ് എം.എല്‍.എ മാരും കെയര്‍ ഐന്റ് ഷെയര്‍ മാതൃകയാക്കണമെന്ന് കെ വരദരാജന്‍ പറഞ്ഞു. എന്തായാലും എം.മുകേഷ് എം.എല്‍.എ യുടെ കെയര്‍ ആന്റ് ഷെയര്‍ പദ്ധതി ബോക്‌സ് ഓഫീസ് ഹിറ്റായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here