മറുപടീന്ന് പറഞ്ഞാ ഇതാണ് മറുപടി; ശരണ്യ മോഹനെ കുറിച്ച് അശ്ലീലട്രോളിട്ടവര്‍ക്ക് ഭര്‍ത്താവിന്റെ തകര്‍പ്പന്‍ മറുപടി; പോസ്റ്റ് വൈറലാകുന്നു

നടി ശരണ്യമോഹനെക്കുറിച്ച് അശ്ലീല ട്രോള്‍ പോസ്റ്റിട്ടവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് ഭര്‍ത്താവ് രംഗത്തെത്തിയത്. നടിയുടെ തടി കൂടിപ്പോയെന്ന തരത്തില്‍ അശ്ലീല ചുവയോടെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

‘ചേട്ടാ ,ട്രോള് കണ്ടോ ?’
‘കണ്ടു ‘
‘പ്രതികരിക്കുന്നില്ലേ ?’
‘എന്തിനു ?’
‘ഇവന്മാരോട് 4 വര്‍ത്തമാനം പറയണം ‘
‘ആവശ്യമില്ല സഹോ . ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല ‘
‘എന്നാലും ? ‘
‘ഒരു എന്നാലും ഇല്ല . ഈ വണ്ണം എന്നത് വയ്ക്കാനുള്ളതും കുറക്കാനുള്ളതും ആണ്. ഇഷ്ടപെട്ട മേഖല വേണ്ട എന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാന്‍ അവള്‍ കാണിച്ച മാസ്സ് ഒന്നും ഈ ട്രോള് ഉണ്ടാക്കിയവനും അത് വൈറല്‍ ആക്കിയ ‘നല്ല ‘ മനസുകാരും ചെയ്തിട്ടില്ല . ‘

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News