ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ്; ആഗോള ഭീകരതയ്ക്ക് അന്ത്യം കുറിക്കും

ന്യൂയോര്‍ക്ക്: അറബ് രാജ്യങ്ങള്‍ ഖത്തറിന് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്കന്‍ ഇടപെടലുകളാണെന്ന് ഉപരോധത്തിന് വഴിവച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നു എന്ന് ആരോപിച്ചാണ് സൗദി, ബഹ്‌റിന്‍, യുഎഇ, ലിബിയ, ഈജിപ്ത് മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.

സൗദി സന്ദര്‍ശന സമയത്ത് ഖത്തര്‍ ചില പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് സഹായം നല്‍കുന്നതായി വ്യക്തമാക്കിയിരുന്നതായും ട്രംപ് വിശദീകരിച്ചു. അതിന്റെ തുടര്‍ച്ചയായുള്ള നടപടിയാണ് ഇപ്പോളുണ്ടായിരിക്കുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഖത്തര്‍ തീവ്രവാദത്തിന് സഹായം ചെയ്തിരുന്നതായി താന്‍ ചൂണ്ടികാട്ടിയെന്നും നടപടി സ്വീകരിക്കുമെന്ന സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഉറപ്പുനല്‍കിയിരുന്നെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ആഗോള തലത്തില്‍ ഭീതിയുണര്‍ത്തുന്ന ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണ് ഖത്തറിനെതിരായ നടപടിയെന്നും അദ്ദേഹം വിവരിച്ചു.

അതേ സമയം ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് സൗദി റദ്ദാക്കിയിട്ടുണ്ട്. വീമാനക്കമ്പനിയുടെ ഓഫീസുകള്‍ 48 മണിക്കൂറിനകം അടച്ചു പൂട്ടണമെന്നു ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. ഖത്തറിന് മേല്‍ സൗദി അറേബ്യയുടെ പുതിയ നടപടി പ്രവാസികളെ ഗുരുതരമായി ബാധിക്കും. മൂന്ന് ലക്ഷത്തോളം മലയാലികള്‍ ഖത്തറിലുണ്ടെന്നാണ് കണക്കുകള്‍. രാഷ്ട്രീയപ്രതിസന്ധിയെ തുടര്‍ന്ന് ലോക കമ്പോളത്തില്‍ എണ്ണ വില ഇടിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ തുര്‍ക്കിയുടെയും കുവൈത്തിന്റെയും നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. സമവായത്തിനായി കുവൈത്ത് അമീര്‍ സൗദി അറേബ്യയിലേക്ക് തിരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News