സൗദിയില്‍ ഇനി ഉച്ച സമയത്ത് തൊഴിലാളികള്‍ക്ക് ജോലിയെടുക്കേണ്ടി വരില്ല; ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നു

തൊഴിലാളികള്‍ക്ക് ആശ്വാസകരമായ നടപടികളുമായി സൗദിയില്‍ തൊഴില്‍ മന്ത്രാലയം.
സൗദിയില്‍ ഉച്ച വിശ്രമ നിയമം  നടപ്പിലാക്കുന്നു. ഈ മാസം 15 മുതലാണ് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുക. ഇതനുസരിച്ച് സൗദിയില്‍ ഇനി ഉച്ച സമയത്ത് തൊളിലാളികള്‍ക്ക് ജോലിയെടുക്കേണ്ടി വരില്ല. ഈ സമയത്ത് തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും.

മൂന്ന് മാസക്കാലത്തേക്കാണ് നിയമം ബാധകമാവുക. സെപ്തംബര്‍ 15 വരെയാണ് നിയമം നടപ്പിലാക്കുക.ഉച്ചക്ക് 12 മണി മുതല്‍ മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് വിലക്കുള്ളതെന്ന് സൗദി തൊഴില്‍ സാമൂഹൃ ക്ഷേമ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ്വരുത്തുക എന്നതാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് ജോലിസമയം മാറ്റിയത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.നിയമ ലംഘനം കണ്ടെത്തിയാല്‍ 19911 എന്ന നമ്പറില്‍ അധികൃതരെ വിവരം അറിയിക്കണം.

നിയമം നടപ്പിലാക്കുന്ന കാലയളവില്‍ തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കുന്നവര്ക്ക് പിഴ ഈടാക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here