കൊച്ചി നഗരം വെള്ളത്തിലാകുന്നു; മഴക്കാലപൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങളും നടന്നില്ല ;കോര്‍പ്പറേഷന്‍ ഭരണത്തിന്റെ വീഴ്ച പരിശോധിക്കണെന്ന് സി.പി.ഐ.(എം)

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കഴിയാത്ത മേയര്‍ രാജി വെക്കണമെന്ന് സി.പി.ഐ.(എം). മഴക്കാലപൂര്‍വ്വ ശൂചീകരണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സൗമിനി ജെയിന്‍ അധികാരത്തില്‍ തുടരരുതെന്ന് സി.പി.ഐ.(എം) എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് വ്യാഴാഴ്ച സി.പി.ഐ.(എം)ന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തും. കോര്‍പ്പറേഷന്‍ ഭരണത്തിന്റെ ഗുരുതരമായ വീഴ്ച പരിശോധിക്കുന്നതിനും ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പു വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സി.പി.ഐ.(എം) ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News