ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തുന്നു; കന്നുകാലി വില്‍പ്പന നടത്തിയാലും ഗുണ്ടാലിസ്റ്റില്‍പ്പെടും

ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദശം. ഗുണ്ടാനിയമവും ദേശീയ സുരക്ഷാ നിയമവും പ്രകാരം കുറ്റം ചുമത്താന്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാല് തരുന്ന മൃഗങ്ങളെ അനധികൃതമായി കടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഉത്തര്‍പ്രദേശില്‍ നേരത്തെ തന്നെ ഗോവധ നിരോധനനിയമം നിലവിലുണ്ടെങ്കിലും കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അനധികൃത അറവ് ശാലകള്‍ പൂട്ടിക്കാനുള്ള സംസ്ഥാന തീരുമാനത്തിനും കശാപ്പിനായുള്ള കന്നുകാലി വില്‍പ്പന നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനത്തിനും പിറകെയാണ് പശുവനെ കൊല്ലുന്നവര്‍ക്കെതിരെ കടുത്ത കുറ്റങ്ങള്‍ ചുമത്താനുള്ള നിര്‍ദ്ദേശം.

ദേശീയ സുരക്ഷാ നിയമവും ഗുണ്ടാ നിയമവും പ്രകാരം കുറ്റം ചുമത്തണമെന്നാണ് ഡി ജി പി സുല്‍ഖാന്‍ സിങ്ങ് പോലീസ് ഉദ്യാഗസ്ഥര്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിക്കുന്നത്. പാല് തരുന്ന മൃഗങ്ങളെ അനധികൃതമായി കടത്തി കൊണ്ടുപോകുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം.

ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലാകുന്നവര്‍ സംസ്ഥാന പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെടും. സാധാരണ കുറ്റം ചുമത്തുമ്പോള്‍ 14 ദിവസം കസ്റ്റഡിയില്‍ ലഭിക്കുന്നയിടത്ത് ഗുണ്ടാ നിയമമാണെങ്കില്‍ 60 ദിവസം വരെ ലഭിക്കും. ജില്ലാ പോലീസ് ഉദ്യാഗസ്ഥര്‍ക്കാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News