കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; പ്രത്യേക സെല്ല് പ്രവര്‍ത്തനമാരംഭിച്ചു; മഴക്കാല ദുരിതങ്ങള്‍ അറിയാക്കാന്‍ വാട്‌സപ് സംവിധാനവും ഇമെയില്‍ ഐഡിയും

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ഉടന്‍ പരിഹാരം കാണാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക് മഴക്കാല ദുരിതങ്ങള്‍ അറിയാക്കാന്‍ വാട്‌സപ് സംവിധാനവും ഈ മെയില്‍ ഐഡിയും ഉപയോഗിക്കാം. വര്‍ഷക്കാല ദുരിത നിവാരണത്തിനായി 9 വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രത്യേക സെല്ല് പ്രവര്‍ത്തനമാരംഭിച്ചു.
കനത്ത മഴയെ തുടര്‍ന്ന് നഗരം വെള്ളക്കെട്ടിലായതിനെ തുടര്‍ന്നുള്ള ദുരിതം വര്‍ധിച്ച സാഹചര്യത്തിലാണ് എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അടിയന്തര യോഗം വിളിച്ച് ചേര്‍ത്തത്. നഗരസഭയിലെയും പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളിലെയും പ്രധാന ഉദ്യോഗസ്ഥരെല്ലാം യോഗത്തില്‍ പങ്കെടുത്തു.

മഴക്കാല ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പാക്കന്‍ മണ്‍സൂണ്‍ കലാമിറ്റി മോണിറ്ററിംഗ് സെല്ലിന് യോഗം രൂപം നല്‍കി. അടുത്ത നാല് മാസം ഈ സെല്ലിന്റെ പ്രവര്‍ത്തനം ജില്ലയില്‍ ഉണ്ടാകും. ഇനിമുതല്‍ മഴക്കാല ദുരിതങ്ങള്‍ അറിയാക്കാന്‍ വാട്‌സപ് സംവിധാനവും ഈ മെയില്‍ ഐഡിയും രൂപപ്പെടുത്തിയിട്ടുണ്ട്.

9061518888 എന്ന നമ്പറിലോ  monsoonekm@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ പരാതികളോ ദുശ്യങ്ങളോ കൈമാറാം. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നഗരത്തിലും വലിയ വെള്ളക്കെട്ട് ഉണ്ടായത് പരിഹരിക്കാന്‍ പറ്റാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് കണക്കിലെടുത്താണ് 9 വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രത്യേക സെല്ല് പ്രവര്‍ത്തനമാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News