കിവീസിനെതിരെ തകര്‍പ്പന്‍ ജയവുമായി  ഇംഗ്ലണ്ട് സെമിയില്‍

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്റിനെതിരേ ഇംഗ്ലണ്ടിനു 87 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ജയത്തോടെ ഇംഗ്ലണ്ട് സെമിയിലേക്ക് പ്രവേശനം നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.3 ഓവറില്‍ 310 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കീവിസിന് 44.3 ഓവറില്‍ 223 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

ഇംഗ്ലണ്ടിനായി അലക്‌സ് ഹെയ്ല്‍സ്(56),ജോ റൂട്ട് (64), ജോസ് ബട്ട്ലര്‍ (61*)എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ലിയാം പ്ലങ്കറ്റ് 9.3 ഓവറില്‍ 55 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് എടുത്തു. കിവീസിന് വേണ്ടി വില്യംസണ്‍ (87) റോസ് ടെയ്‌ലര്‍ (39) എന്നിവരാണ് തിളങ്ങിയത്. ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News