18 കാരിയെ അമ്മ തലക്കടിച്ച് കൊലപ്പെടുത്തി; കാരണം കേട്ടാല്‍ ഞെട്ടും

ബംഗ്ലുരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയെയാണ് മകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു മകള്‍. പഠനത്തില്‍ ശ്രദ്ധിക്കാതെ പ്രണയിച്ചു നടന്നതിനാല്‍ പെണ്‍കുട്ടി പരീക്ഷയില്‍ തോറ്റിരുന്നു.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അവര്‍ ഏറ്റുപറഞ്ഞതായി പൊലീസ് അറിയിച്ചു.

ഉത്തരേന്ത്യയില്‍ നിന്നായിരുന്നു മുന്‍പ് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും ഇത്തരത്തില്‍ ദുരഭിമാന കൊല അരങ്ങേറിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like