
പാലക്കാട്: ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാരനടപടികളുമായി പാമ്പാടി നെഹ്‌റു കോളേജ് മാനേജ്മന്റ്. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത 65 വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.
നെഹ്‌റു ഗ്രൂപ്പിന്റെ ഫാര്‍മസി കോളേജിലെ വിദ്യാര്‍ഥികളെയാണ് പരീക്ഷ എഴുതുന്നതില്‍ നിന്ന് മാനേജ്‌മെന്റ് വിലക്കിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ 65 പേര്‍ക്ക് മതിയായ ഹാജരും ഇന്റേണല്‍ മാര്‍ക്കും ഇല്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം. മാത്രമല്ല, ഫാര്‍മസി കോളേജിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്.
അതേസമയം, തങ്ങള്‍ക്ക് ആവശ്യത്തിന് ഹാജരുണ്ടെന്നും സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമാണ് മാനേജ്‌മെന്റ് കാണിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇതിനിടെ, ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് പുറത്താക്കിയ എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകനായ ഇര്‍ഷാദിനെ തിരിച്ചെടുത്തു. ഓഫീസ് സ്റ്റാഫായാണ് ഇയാളെ തിരികെ നിയമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here