ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്‍ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിടെ തെരേസ മേയും ലേബര്‍ പാര്‍ട്ടിയൂടെ ജെറിമി കോര്‍ബിനും തമ്മിലാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുകടക്കണമെന്ന ജനങ്ങളുടെ തീരുമാനത്തെ മാനിച്ച് ഡേവിഡ് കാമറൂണ്‍ പുറത്തുപോയതിന് ശേഷമായിരുന്നു ബ്രിട്ടനില്‍ കഴിഞ്ഞ ജൂലായില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തന്നെ തെരേസ മേ അധികാരത്തിലെത്തിയത്.
അധികാരത്തിലേറി 10 മാസത്തിനുള്ളില്‍ തന്നെ വീണ്ടുമൊരു ഇലക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു മേയ്. തന്റെ പ്രതിഛായ കൊണ്ട് അധികാരത്തില്‍ തിരിച്ചെത്താമെന്ന അമിത ആത്മവിശ്വാസം കൊണ്ടാണ് 2020 വരെ സമയ പരിധി ഉണ്ടായിരുന്നിട്ടും തെരേസ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ മേയുടെ വിജയ സാധ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കും തെരേസ മേയ്ക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിലുണ്ടായിരുന്ന ജനപിന്തുണ ഇന്നില്ല. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ബ്രിട്ടനില്‍ മൂന്നിലധികം ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ മേയുടെ വിജയ പ്രതീക്ഷയെന്നത്, അമിത ആത്മ വിശ്വാസമാവും
എന്നാല്‍ സോഷ്യലിസ്റ്റ് നിലപാടുകളുളള ലേബര്‍ പാര്‍ട്ടിക്ക് മുന്‍പുണ്ടായിരുന്നതിലേറെ ജന പിന്തുണ ഇന്നുണ്ട്. ജെറിമി കോര്‍ബിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത കുറവാണ്. അതുതന്നെയാണ് അഭിപ്രായ സര്‍വേകളും സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here