
നല്ല ചൂടു ദോശയും ചട്ടിണിയും അല്ലെങ്കില്‍ നല്ല സാമ്പാറും ദോശയും , ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നുണ്ടല്ലേ? ദോശ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവാണ്. പൊതുവെ ദക്ഷിണേന്ത്യക്കാരാണ് ദോശപ്രിയരെന്നാണ് പറയപ്പെടുന്നത്.
ദക്ഷിണേദ്യയില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഗത്തും ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ദോശയെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകളും പറയുന്നത്. ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ പെയ്യുന്ന സ്വിഗ്ഗി എന്ന ആപ് നടത്തിയ സര്‍വെയിലാണ് ദോശക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.
ഡല്‍ഹി, ചെന്നൈ, മുംബൈ, ബംഗ്ലുരു, പൂനെ എന്നീ നഗരങ്ങളിലാണ് ദോശക്ക് കൂടുതല്‍ ആരാധകകരും. 1200 ലധികം റസ്‌റ്റോറന്റുകളിലെ ഓര്‍ഡരുകള്‍ പരിശോധിച്ച് നടത്തിയ സര്‍വേയിലാണ് ദോശക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്
പ്രഭാത ഭക്ഷണത്തിനായി ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ ഓര്‍ഡര്‍ പെയ്യുന്നതും ദോശയാണ്. എന്നാല്‍ ദോശകളില്‍ തന്നെ മസാല ദോശയാണ് കേരളീയര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here