വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ രണ്ടുവരി അപേക്ഷ മടക്കിയയച്ച് ബിസിസിഐ; പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ കുംബ്ലെയും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആകാനുള്ള സെവാഗിന്റെ രണ്ടുവരി അപേക്ഷയില്‍ അതൃപ്തിയറിയിച്ച് ബി സി സി ഐ. വിശദമായ ബയോഡാറ്റയും വിവരങ്ങളും സമര്‍പ്പിക്കാനാണ് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവിലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം കളിച്ചിട്ടുണ്ടെന്നും ഐപി എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ക്യാപ്റ്റനാമെന്നുമാണ് സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്.ഇതേത്തുടര്‍ന്നാണ് വിശദമായ അപേക്ഷ സമര്‍പ്പിക്കാന്‍ ബിസിസി ഐ നിര്‍ദ്ദേശം നല്‍കിയത്.

സച്ചിന്‍ ഗാംഗുലി ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ഉപദേശക സമിതിയാണ് കോച്ചിനെ തിരഞ്ഞെടുക്കുക. നിലവിലെ ടീം കോച്ചായ അനില്‍ കുംബ്ലെയുടെ കാലാവധി ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കും.

ടീം കോച്ച് സ്ഥാനത്തേക്ക് നിലവിലെ പരിശീലകനായ കുംബ്ലെയും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുംബ്ലയെ നേരിട്ട് പരിഗണിക്കുമെന്നും അപേക്ഷയുടെ ആവശ്യമില്ലെന്നുമായിരുന്നു ബിസിസിഐ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കുംബ്ലെ നേരിട്ടുതന്നെ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here