അബുദാബി പീഡനം പെണ്‍വേഷം ധരിച്ച്; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

അബുദാബി: പാക് പൗരന്‍ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പര്‍ദ ധരിച്ച് സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിയെ വീടിന്റെ ടെറസിലേക്കു കൂട്ടികൊണ്ടുപോയത്. തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് അബുദാബി പൊലീസ് പറഞ്ഞു.

കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള പാക് പൗരനാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. പാക് പൗരനായ പിതാവ് ഡോ. മജീദിനൊപ്പമാണ് അസാന്‍ അബുദാബിയില്‍ കഴിഞ്ഞിരുന്നത്. അമ്മ റഷ്യക്കാരിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പള്ളിയില്‍ പോയ അസാന്‍ അവിടെനിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ വീട്ടിലെത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസാന്റെ അര്‍ധനഗ്‌നമായ മൃതദേഹം ടെറസില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here