
കൊച്ചി: കന്നുകാലി കശാപ്പില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി. കേസ് ജൂണ്‍ 26ലേക്ക് മാറ്റി.
ഹൈബി ഈഡന്‍ എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി സുനില്‍, ഇറച്ചിക്കച്ചവടക്കാരനായ കെ.യു കുഞ്ഞുമുഹമ്മദ് എന്നിവരാണ് വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. വില്‍പനയും കശാപ്പും സംസ്ഥാന പരിധിയില്‍ ഉള്‍പ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്ര ഉത്തരവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
കേന്ദ്രത്തിന്റെ മെയ് 23ലെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രം ഉത്തരവ് കൊണ്ടുവന്നത് നിയമ വിരുദ്ധമാണെന്നും സംസ്ഥാനം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here