പാമ്പാടിക്ക് പിന്നാലെ ഇസിആര്‍ കോളേജും; സ്‌കോളര്‍ഷിപ്പ് തുക ചോദിച്ച വിദ്യാര്‍ഥിനിക്ക് ചെയര്‍മാന്റെ പച്ചത്തെറി; സ്ത്രീത്വത്തെ അപമാനിക്കുന്ന ഫോണ്‍സംഭാഷണം കൈരളി ന്യൂസ് ഓണ്‍ലൈനിന്

തിരുവനന്തപുരം: വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളുമായി ഇസിആര്‍ നഴ്‌സിംഗ് കോളേജ് ചെയര്‍മാന്‍ മധു ഭാസ്‌കര്‍. സ്‌കോളര്‍ഷിപ് തുക ആവശ്യപ്പെട്ട വിദ്യാര്‍ഥിനികളെ മധുഭാസ്‌കര്‍ പച്ചത്തെറി വിളിക്കുന്ന ഫോണ്‍സംഭാഷണം കൈരളി ന്യൂസ് ഓണ്‍ലൈനിന് ലഭിച്ചു.

തങ്ങള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ് തുക നല്‍കുമെന്ന് ഇപ്പോള്‍ തന്നെ ഉറപ്പു പറയണമെന്നും അല്ലെങ്കില്‍ അടുത്ത ദിവസം കോളേജില്‍ നേരിട്ട് വരണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതോടെയാണ് മധു ഭാസ്‌കര്‍ തെറിവിളി തുടങ്ങുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് മധു ഭാസ്‌കറിന്റെ സംഭാഷണം. അറയ്ക്കുന്ന തരത്തിലുള്ള ഈ തെറികള്‍ താങ്കളുടെ മകളോടും പറയുമോ എന്ന് പെണ്‍കുട്ടികള്‍ ചോദിക്കുമ്പോഴും മധു ഭാസ്‌കര്‍ തെറിവിളി തുടരുകയാണ്.

കര്‍ണാടകയില്‍ ഉഡുപ്പി ജില്ലയിലെ കോട്ടേശ്വറിലാണ് ഇസിആര്‍ ഗ്രൂപ്പ് ഓഫ് കോളേജ് പ്രവര്‍ത്തിക്കുന്നത്. നിരവധി മലയാളി പെണ്‍കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News