യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ദില്ലി: സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ഭരതീയ ഹിന്ദു സേനയും സംഘപരിവാരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

കശാപ്പ് നിരോധനത്തിനെതിരായ സി പി ഐ എം നിലപാടില്‍ കലിപൂണ്ടാണ് ഹിന്ദുസേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ പ്രവര്‍ത്തകള്‍ എ കെ ജി ഭവനിലെത്തി ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. എ കെ ജി ഭവന്റെ ഗേറ്റ് ചാടികടന്നാണ് ഗോരക്ഷാ മുദ്രാവാക്യം വിളിച്ചെത്തിയവര്‍ ആക്രമണം അഴിച്ചുവിട്ടത്.

സി പി ഐ എം പി ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി പുറത്തിറങ്ങിയപ്പോള്‍ അക്രമിക്കുകയായിരുന്നു. രാജ്യത്ത് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിടുന്ന ഭീകരതയുടെ ഒടുവിലത്തെ അനുഭവമാണ് സി പി ഐ എം ആസ്ഥാനത്തുണ്ടായത്. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ കാലുകുത്തിയാല്‍ ആക്രമണം നടത്തുമെന്ന് ആര്‍ എസ് എസ് ഭീഷണി മുഴക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News