യെച്ചൂരിക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം; മതേതര ഇന്ത്യ അപലപിക്കുന്നു; ‘ആക്രമണങ്ങള്‍ കൊണ്ട് സിപിഐഎമ്മിനെ നിശ്ശബ്ദമാക്കാമെന്ന് സംഘിഗുണ്ടകള്‍ കരുതേണ്ട’; പ്രതിഷേധം ശക്തം

ദില്ലി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ഗുണ്ടകളുടെ ആക്രമണം. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തിനുള്ളില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഭാരതീയ ഹിന്ദു സേനയും സംഘപരിവാരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമികളെ സിപിഐഎം പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് പിടികൂടി. വൈകിട്ട് നാല് മണിയോടെ പിബി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം.

വാര്‍ത്താസമ്മേളനത്തിനായി മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോള്‍ അക്രമികളായ മൂന്നു പേര്‍ യെച്ചൂരിയെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ആര്‍എസ്എസ് മുദ്രാവാക്യങ്ങളും സിപിഐഎം മൂര്‍ദാബാദ് എന്ന ആക്രോശവുമായി പാഞ്ഞടുത്ത അക്രമികളുടെ പെട്ടെന്നുണ്ടായ കയ്യേറ്റത്തില്‍ യെച്ചൂരി താഴെ വീണു. ഉടന്‍ തന്നെ എകെജി ഭവനിലെ ജീവനക്കാരെത്തി അക്രമികളെ പിടിച്ചുമാറ്റി, യെച്ചൂരിയെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയായിരുന്നു. അക്രമികളെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുത്തു.

കന്നുകാലി കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം ആസ്ഥാനത്തിന് നേരെ സംഘപരിവാര്‍ ഭീഷണി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു എകെജി ഭവനിന് ചുറ്റും ഒരുക്കിയിരുന്നത്. കശാപ്പ് നിരോധനത്തിനെതിരായ സിപിഐഎം നിലപാടില്‍ കലിപൂണ്ടാണ് ഹിന്ദുസേനയുടെ നേതൃത്വത്തിലുള്ള രണ്ടു സംഘപരിവാര്‍ പ്രവര്‍ത്തകള്‍ എകെജി ഭവനിലെത്തി ആക്രമണം നടത്തിയത്.

സിപിഐഎം പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലാണ് യെച്ചൂരിക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ കാരണം.

രാജ്യത്ത് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിടുന്ന ഭീകരതയുടെ ഒടുവിലത്തെ അനുഭവമാണ് സിപിഐഎം ആസ്ഥാനത്തുണ്ടായത്. നേരത്തെ രണ്ട് തവണയും എകെജി ഓഫീസിന് നേരെ സംഘപരിവാര്‍ അക്രമം നടന്നിരുന്നു. നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ കാലുകുത്തിയാല്‍ ആക്രമണം നടത്തുമെന്ന് ആര്‍എസ്എസ് ഭീഷണി മുഴക്കിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News