സംഘപരിവാറിന്റെ ഗുണ്ടാ ആക്രമണത്തിന് നിശ്ശബ്ദരാക്കാനാകില്ല; ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടം തുടരും; സീതാറാം യെച്ചൂരി; പ്രതിഷേധം ശക്തം

ദില്ലി: സംഘപരിവാറിന്റെ ഗുണ്ടാ ആക്രമണത്തിന് മുന്നില്‍ സി പി ഐ എമ്മും നേതാക്കളും ഭയപ്പെടില്ലെന്ന് സീതാറാം യെച്ചൂരി. ഇത്തരം ഗുണ്ടാ ആക്രമണങ്ങളിലൂടെ സി പി ഐ എമ്മിനെ നിശ്ശബ്ദരാക്കാനാക്കില്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ കെ ജി ഭവന്റെ ഗേറ്റ് ചാടിക്കടന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിതാറാം യെച്ചൂരിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. പി ബി യോഗം കഴിഞ്ഞ് വാര്‍ത്താ സമ്മേളനത്തിനായി ജനറല്‍ സെക്രട്ടറി പുറത്തിറങ്ങിയപ്പോളാണ് ആക്രമണം നടത്തിയത്. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ സംഘപരിവാര്‍ കൊലവിളി നടത്തിയിരുന്നു.

പിണറായിയുടെ തലയ്ക്ക് സംഘപരിവാര്‍ നേതാവ് ഒരു കോടി ഇനാം പ്രഖ്യാപിച്ചപ്പോള്‍ കോടിയേരി ദില്ലിയില്‍ കാലുകുത്തില്ലെന്നായിരുന്നു ഭീഷണി. സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണം കൂടിയായതോടെ സംഘപരിവാറിന്റെ കൊലവിളിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here